Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Parliamentary Party

Kottayam

പാ​​ലാ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​യി​​ല്‍ അ​​വി​​ശ്വാ​​സം പ്ര​​ഖ്യാ​​പി​​ച്ച് കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി രം​​ഗ​​ത്ത്

പാ​​ലാ: ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണി​​ല്‍ വി​​ശ്വാ​​സം ന​​ഷ്ട​​പ്പെ​​ട്ട​​താ​​യി കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി യോ​​ഗം. കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി​​യു​​ടെ ക​​ത്തി​​ല്‍ ഒ​​പ്പി​​ടാ​​ന്‍ വി​​സ​​മ്മ​​തി​​ച്ച പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി ലീ​​ഡ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ന​​യ്ക്ക​​ലി​​നെ സ്ഥാ​​ന​​ത്തു​​നി​​ന്നു നീ​​ക്കി. പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി ലീ​​ഡ​​റാ​​യി ടോ​​ണി തൈ​​പ്പ​​റ​​മ്പി​​ലി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

കോ​​ണ്‍​ഗ്ര​​സ് വി​​മ​​ത​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട് പാ​​ര്‍​ട്ടി​​യി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​ക്കി​​യ ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ മാ​​യാ രാ​​ഹു​​ല്‍ കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി​​യി​​ല്‍ ചേ​​ര്‍​ന്നു. ഇ​​വ​​രു​​ള്‍​പ്പെ​​ടെ ആ​​റ് കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​ണ് സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ​​യി​​ലെ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ദി​​യ ബി​​നു പു​​ളി​​യ്ക്ക​​ക്ക​​ണ്ട​​ത്തി​​ലി​​ല്‍ വി​​ശ്വാ​​സം ന​​ഷ്ട​​പ്പെ​​ട്ടെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യു​​ള്ള കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി​​യു​​ടെ പ്ര​​സ്താ​​വ​​ന​​യി​​ല്‍ ഒ​​പ്പി​​ട്ടി​​രി​​ക്കു​​ന്ന​​ത്. ബി​​ജു മാ​​ത്യൂ​​സ്, ലി​​സി​​ക്കു​​ട്ടി മാ​​ത്യു, റി​​യ ചീ​​രാം​​കു​​ഴി, ടോ​​ണി തൈ​​പ്പ​​റ​​മ്പി​​ല്‍, ര​​ജി​​ത് പ്ര​​കാ​​ശ് എ​​ന്നി​​വ​​രാ​​ണ് ക​​ത്തി​​ല്‍ ഒ​​പ്പി​​ട്ടി​​രി​​ക്കു​​ന്ന കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​ര്‍.

ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണ​​സ​​ഖ്യം തു​​ട​​ര​​ണോ എ​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ട്ടി​​യു​​ടെ തീ​​രു​​മാ​​നം അ​​നു​​സ​​രി​​ച്ചാ​​കും ത​​ന്‍റെ നി​​ല​​പാ​​ടെ​​ന്നും അ​​തു​​വ​​രെ താ​​ന്‍ സ​​ഖ്യ​​ത്തി​​നൊ​​പ്പ​​മാ​​യി​​രി​​ക്കു​​മെ​​ന്നു​​മാ​​ണ് സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ന​​യ്ക്ക​​ല്‍ പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി യോ​​ഗ​​ത്തി​​ല്‍ നി​​ല​​പാ​​ട് അ​​റി​​യി​​ച്ച​​ത്. ഈ ​​നി​​ല​​പാ​​ട് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി യോ​​ഗ​​ത്തി​​ന്‍റെ പൊ​​തു വി​​കാ​​ര​​ത്തി​​നെ​​തി​​രാ​​യ​​തോ​​ടെ​​യാ​​ണ് സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ന​​യ്ക്ക​​ലി​​നെ സ്ഥാ​​ന​​ത്തു​​നി​​ന്ന് നീ​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്.
പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ രൂ​​ക്ഷ​​മാ​​യ​​തോ​​ടെ പ​​രി​​ഹാ​​ര മാ​​ര്‍​ഗം തേ​​ടി മാ​​ണി സി. ​​കാ​​പ്പ​​ന്‍ എം​​എ​​ല്‍​എ​​യു​​ടെ വ​​സ​​തി​​യി​​ല്‍ ഉ​​ന്ന​​ത കോ​​ണ്‍​ഗ്ര​​സ്, യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ള്‍ പ​​ങ്കെ​​ടു​​ത്ത് രാ​​ത്രി വൈ​​കി​​യും ച​​ര്‍​ച്ച ന​​ട​​ക്കു​​ക​​യാ​​ണ്. യു​​ഡി​​എ​​ഫ് യോ​​ഗ​​മെ​​ന്നാ​​ണ് പ​​റ​​ഞ്ഞി​​രു​​ന്ന​​തെ​​ങ്കി​​ലും ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ അ​​ട​​ക്കം സ്വ​​ത​​ന്ത്ര മു​​ന്ന​​ണി അം​​ഗ​​ങ്ങ​​ളും യു​​ഡി​​എ​​ഫ് വി​​ട്ട കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്, കെ​​ഡി​​പി അം​​ഗ​​ങ്ങ​​ളു​​മാ​​യാ​​ണ് ച​​ര്‍​ച്ച ന​​ട​​ക്കു​​ന്ന​​ത്. കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ള്‍ ച​​ര്‍​ച്ച​​യ്ക്ക് വൈ​​കി​​യാ​​ണ് എ​​ത്തി​​യ​​ത്.

കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​തോ​​ടെ ഈ ​​മാ​​സം ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ​​യ്ക്ക് തി​​രി​​ച്ച​​ടി​​യാ​​കും. ആ​​റ് മാ​​സ​​ത്തെ കാ​​ലാ​​വ​​ധി പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന മാ​​യാ രാ​​ഹു​​ലി​​ന് പ​​ക​​രം സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ​​യെ ന​​യി​​ക്കു​​ന്ന ബി​​നു പു​​ളി​​യ്ക്ക​​ക്ക​​ണ്ട​​ത്തി​​ലി​​നാ​​ണ് അ​​ടു​​ത്ത ര​​ണ്ട് വ​​ര്‍​ഷ​​ത്തേ​​ക്ക് പ​​ദ​​വി എ​​ന്നാ​​ണ് യു​​ഡി​​എ​​ഫ്, സ്വ​​ത​​ന്ത്ര​​കൂ​​ട്ടാ​​യ്മ സ​​ഖ്യ​​ത്തി​​ലെ മു​​ന്‍ ധാ​​ര​​ണ.
കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി അം​​ഗ​​ങ്ങ​​ള്‍ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​ത് ബി​​നു​​വി​​ന്‍റെ താ​​ല്‍​പ​​ര്യ​​ത്തി​​ന് ത​​ട​​സ​​മാ​​കും.

നി​​ല​​വി​​ലെ വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ മാ​​യാ രാ​​ഹു​​ലും കോ​​ണ്‍​ഗ്ര​​സി​​നൊ​​പ്പം ചേ​​ര്‍​ന്ന് നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച​​തും ബി​​നു​​വി​​ന് തി​​രി​​ച്ച​​ടി​​യാ​​യി. വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ പ​​ദ​​വി​​യി​​ലേ​​ക്ക് ബി​​നു​​വി​​നെ പി​​ന്തു​​ണ​​യ്ക്കി​​ല്ലെ​​ന്നും പ​​ക​​രം കോ​​ണ്‍​ഗ്ര​​സ് പ്ര​​തി​​നി​​ധി​​യെ നി​​ശ്ച​​യി​​ച്ചാ​​ലേ താ​​ന്‍ സ്ഥാ​​നം ഒ​​ഴി​​യൂ എ​​ന്നു​​മാ​​ണ് മാ​​യാ രാ​​ഹു​​ലി​​ന്‍റെ നി​​ല​​പാ​​ട്. ബി​​നു​​വി​​നെ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ ആ​​ക്കു​​ന്ന​​തി​​ല്‍ കോ​​ണ്‍​ഗ്ര​​സി​​നും താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്.

ഇ​​ത് മു​​ന്‍​കൂ​​ട്ടി ക​​ണ്ടാ​​ണ് യു​​ഡി​​എ​​ഫി​​ലെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ മൂ​​ന്നും കെ​​ഡി​​പി​​യു​​ടെ ഒ​​രം​​ഗ​​വും ഉ​​ള്‍​പ്പെ​​ടെ നാ​​ല് കൗ​​ണ്‍​സി​​ല​​ര്‍​മാ​​രെ സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ ഒ​​പ്പം ചേ​​ര്‍​ത്ത് വി​​ല​​പേ​​ശ​​ല്‍ ശ​​ക്ത​​മാ​​ക്കി​​യ​​ത്. എ​​ന്നാ​​ല്‍ കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ട് എ​​തി​​രാ​​യ​​തി​​നാ​​ല്‍ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ പ​​ദ​​വി​​യി​​ലേ​​ക്ക് ബി​​നു വ​​രു​​ന്ന​​തി​​ന് ത​​ട​​സ​​മാ​​കും. അ​​ങ്ങ​​നെ വ​​ന്നാ​​ല്‍ സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ യു​​ഡി​​എ​​ഫ് സ​​ഖ്യം ഉ​​പേ​​ക്ഷി​​ക്കു​​മെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്. ഇ​​ത് ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ യു​​ഡി​​എ​​ഫി​​നു​​ള്ള മേ​​ല്‍​ക്കൈ ന​​ഷ്ട​​പ്പെ​​ടു​​ത്തും.

26 അം​​ഗ കൗ​​ണ്‍​സി​​ലി​​ല്‍ എ​​ല്‍​ഡി​​എ​​ഫി​​ന് 12 അം​​ഗ​​ങ്ങ​​ളു​​ണ്ട്. കോ​​ണ്‍​ഗ്ര​​സ് വി​​മ​​ത മാ​​യാ രാ​​ഹു​​ല്‍ പാ​​ര്‍​ട്ടി പാ​​ര്‍​ല​​മെ​​ന്‍റ​​റി സ​​മി​​തി​​യി​​ല്‍ ചേ​​ര്‍​ന്ന​​തോ​​ടെ യു​​ഡി​​എ​​ഫ് 11, സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ മൂ​​ന്ന് എ​​ന്നി​​ങ്ങ​​നെ​​യാ​​കും കൗ​​ണ്‍​സി​​ലി​​ലെ അം​​ഗ​​ബ​​ലം. സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ​​യ്‌​​ക്കൊ​​പ്പം ചേ​​ര്‍​ന്ന യു​​ഡി​​എ​​ഫി​​ലെ നാ​​ല് അം​​ഗ​​ങ്ങ​​ള്‍ നി​​ല​​പാ​​ടി​​ല്‍ ഉ​​റ​​ച്ചു​​നി​​ന്നാ​​ല്‍ യു​​ഡി​​എ​​ഫി​​ന്‍റെ അം​​ഗ​​ബ​​ലം ഏ​​ഴാ​​യി ചു​​രു​​ങ്ങും.

Latest News

Corehub Up